Breaking News

അളവിൽ കൂടുതൽ വിദേശമദ്യവുമായി വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് യുവാവിനെ പിടികൂടി


വെള്ളരിക്കുണ്ട് : അളവിൽ കൂടുതൽ വിദേശമദ്യവുമായി വെള്ളരിക്കുണ്ട് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് യുവാവിനെ പിടികൂടി. ബസ്സ്റ്റാൻഡിന് സമീപം സഞ്ചിയിൽ കടത്തുകയായിരുന്ന 6 ലിറ്റർ വിദേശ മദ്യവുമായി പാലവായൽ സ്വദേശിയായ ഷിനോജ് ആണ് പിടിലായത്. വാഹന പരിശോധന നടത്തുകയായിരുന്ന വെള്ളരിക്കുണ്ട് പൊലീസാണ് മദ്യവുമായി യുവാവിനെ പിടികൂടിയത്.

No comments