വെള്ളരിക്കുണ്ട് : ബസ് ഡ്രൈവർ എത്തിയില്ല ബസ് ട്രിപ്പ് മുടങ്ങി പുലർച്ചെ ബളാലിലെ പെരുവഴിയിലായി യാത്രക്കാർ..ബളാലിൽ നിന്നും പുലർച്ചെ 6.20 നു സ്ഥിരമായി യാത്ര നടത്തുന്ന അഞ്ജലി ബസിന് പകരമായി ഏർപ്പാടാക്കിയ ബസാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്.അഞ്ജലി ബസ് ജീവനക്കാർ ബസിന് മറ്റ് അറ്റകുറ്റപണികൾക്കും മറ്റുമായി ഒരു ദിവസം സർവീസ് നിർത്തിയതിനാൽ മറ്റൊരു ബസ് സർവീസായ മലബാർ സർവീസിനെ എൽപ്പിക്കുകയായിരുന്നു.ഇന്നലെ വൈകുന്നേരം പകരം ബസ് ബളാലിൽ എത്തിയത് യാത്രക്കാർ കാണുകയും ചെയ്തു എന്നാൽ പുലർച്ചെ ഓഫീസിലേക്കും പഠന ആവശ്യങ്ങൾക്കും പതിവായി പോകുന്ന യാത്രക്കാർ ബളാലിൽ എത്തി ബസിന് സമീപം കാത്തിരുന്നു. കണ്ടക്ടർ എത്തിയിരുന്നെങ്കിലും ഏറെ കാത്തിരുന്നിട്ടും ഡ്രൈവർ എത്താത്തതിനാൽ അവസാനം ട്രിപ്പ് ക്യാൻസൽ ചെയ്യുകയായിരുന്നു. തുടർന്ന് യാത്രക്കാർ
കല്ലൻച്ചിറ വരെ നടന്നു മറ്റു ബസ് സർവീസിനെ ആശ്രയിക്കുകയായിരുന്നു. പുലർച്ചെ ആയതിനാൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നില്ല. ബസ് സർവീസ് കുറവായതിനാൽ യാത്ര ദുരിതം നേരിടുന്ന പ്രദേശമാണ് ബളാൽ. രണ്ടോ മൂന്നോ ബസ് സർവീസ് ഒഴിച്ചാൽ ഓട്ടോ,ജീപ്പ് ടാക്സികളാണ് ഈ പ്രദേശത്തുകാരുടെ ഏക ആശ്രയം.
No comments