Breaking News

ചായ്യോത്ത് ഓട്ടോറിക്ഷ ഡ്രൈവർ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ


നീലേശ്വരം :ഓട്ടോ റിക്ഷാ ഡ്രൈവർ ഫേസ്ബുക്കിൽ പഴയ ഫോട്ടോ  പോസ്റ്റ് ചെയ്തശേഷം  തൂങ്ങിമരിച്ചു.  ചായ്യോത്ത് സ്കൂളിന് സമീപത്തെ പരേതനായ അമ്പൂഞ്ഞിയുടെയും നാരായണിയുടെയും മകനും ഓട്ടോ ഡ്രൈവറുമായിരുന്ന കാരംങ്കോട്ട് ദിനേശനെയാണ്  (41)വീടിന് സമീപത്തെ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.ഉടൻ  ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരണപ്പെട്ടിരുന്നു.അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു ദിനേശൻ. ആ മനോവിഷമമാകാം മരണത്തിനു കാരണമെന്ന് കരുതുന്നു.  അവിവാഹിതനാണ്.സഹോദരങ്ങൾ:പ്രകാശൻ, ശ്രീധരൻ ലളിത (മൂവരും ചയ്യോത്ത്),ശോഭ (സേലം),ചന്ദ്രിക (പൂത്തക്കാൽ ).മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ

No comments