Breaking News

ഡിവൈഎഫ്ഐ പ്രവർത്തകർ നീലേശ്വരം നടത്തിയ പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസ് അക്രമിച്ചു


നീലേശ്വരം : ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് അക്രമിച്ചു എന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ നീലേശ്വരം നടത്തിയ പ്രകടനത്തിനിടെ കോൺഗ്രസ് ഓഫീസ് അക്രമിച്ചു. പടിഞ്ഞാറ്റം കൊഴുവരിലെ കോൺഗ്രസ് ഓഫീസായ രാജീവ് ഭവന നേരെയാണ് ആക്രമണം ഉണ്ടായത്. ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫീസിന്റെ ജനലുകൾ അടിച്ചു തകർക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി വി സുരേഷ് ബാബു നീലേശ്വരം പോലീസ് സ്റ്റേഷന്റെ ചുമതയുള്ള ചീമേനി പോലീസ് ഇൻസ്പെക്ടർ ശ്രീദാസ് നീലേശ്വരം എസ് ഐ സുഭാഷ് തുടങ്ങിയ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം സ്ഥലത്തെത്തി. അക്രമണത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിച്ച് കോൺഗ്രസ് ,യൂത്ത് കോൺഗ്രസ് പ്രവർത്തകർ നീലേശ്വരം ടൗണിൽ പ്രകടനം നടത്തി. പ്രകടനത്തിന് കോൺഗ്രസ് നേതാക്കളായ മാമു വിജയൻ , എറുവാട്ടു മോഹനൻ , മടിയൻ ഉണ്ണികൃഷ്ണൻ ,  യുഡിഎഫ് നഗരസഭ കക്ഷി നേതാവ് ഇ ഷജീർ ,  കെഎസ്‌യു സംസ്ഥാന സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ, കെ.സുലു, ശിവപ്രസാദ് അറുവാത്ത്, അനൂപ് ഓർച്ച, സൂരജ് കിരൺ , വിജേഷ് പള്ളിക്കര, സായി കിരൺ എന്നിവര നേതൃത്വം നൽകി.

No comments