ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെതിരായ അക്രമം സിപിഐഎം പരപ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി
പരപ്പ : ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെ കണ്ണൂരിൽ വെച്ച് ആക്രമിച്ച കെഎസ്‌യു , യൂത്ത് കോൺഗ്രസ് നടപടിക്കെതിരെ സിപിഐഎം പരപ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി.
പ്രകടനത്തിനുശേഷം ചേർന്ന പൊതുയോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാറക്കോൽ രാജൻ, ശശീന്ദ്രൻ മടിക്കൈ എന്നിവർ പ്രസംഗിച്ചു. എ ആർ രാജു , എ ആർ വിജയകുമാർ , വിനോദ് പന്നിത്തടം, ടിപി തങ്കച്ചൻ , ടി എൻ ബാബു, കെ വി തങ്കമണി എന്നിവർ നേതൃത്വം നൽകി.
No comments