Breaking News

കൊട്ടേഷൻ രീതിയിൽ പരപ്പയിൽ കടയിൽ കയറി യുവാവിനെ മർദിച്ചു.. രണ്ടു പേർ പോലീസിന്റെ പിടിയിൽ


പരപ്പ : പരപ്പ യിൽ കൊട്ടേഷൻ രീതിയിൽ ആക്രമം.ഇന്ന് ഉച്ചയ്ക്ക് താഴെ പരപ്പ ടൗണിലാണ് ഒമേഗ ഇലക്ട്രോണിക്സിലെ ജീവനക്കാരൻ അരുണിനെ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. അക്രമം കണ്ട് നാട്ടുകാർ ഇടപെടുകയും തളിപ്പറമ്പിൽ നിന്നും എത്തിയ  യുവാവിനെ തടഞ്ഞു വെക്കുകയും ചെയ്തു. പുറമെ നിന്ന് എത്തിയ ആൾ കടയിൽ കയറി ആക്രമിച്ചതിൽ നാട്ടുകാർക്കും വ്യാപാരികൾക്കും ഇടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്ത് എത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.അക്രമത്തിൽ പരിക്കുപറ്റിയ കടയിലെ ജീവനക്കാരൻ അരുണിനെ  കാഞ്ഞങ്ങാട് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി..


No comments