Breaking News

തളിപ്പറമ്പ് ചരലിൽ ബൈക്ക് തെന്നിവീണ് ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു


തളിപ്പറമ്പ് : ചരലിൽ ബൈക്ക് തെന്നിവീണ് ഉണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പൈസക്കരി ദേവമാത കോളേജിലെ ഒന്നാംവർഷ ബി.സി.എ വിദ്യാർത്ഥി കുടിയാൻമല പൊൻമല തട്ടുകുന്നിലെ തേവരയിൽ ഹൗസിൽ ആൽബിൻ ടി. വിൽസൺ (19)ആണ് മരിച്ചത്. ഇന്ന് (ചൊവ്വ)രാവിലെ പൈസക്കരിയിലാണ് അപകടം. കോളേജിലേക്ക് പരീക്ഷ എഴുതാൻ പൾസർ ബൈക്കിൽ പോവുകയായിരുന്നു ആൽബിൻ. ബൈക്ക് ചരലിൽ തെന്നിമറിഞ്ഞതിനെത്തുടർന്ന് ആൽബിൻ തെന്നിവീണു. ഈ സമയത്ത് എതിർദിശയിൽ നിന്ന് പയ്യാവൂരിലേക്ക് വരികയായിരുന്ന ലോറിക്കടിയിൽപ്പെടുകയായിരുന്നു. ചക്രത്തിനിടയിൽ കുടുങ്ങിയ വിദ്യാർത്ഥിയുമായി ലോറി അൽപ്പദൂരം മുന്നോട്ടുപോയി. വിൽസൺ- അമ്പിളി ദമ്പതികളുടെ മകനാണ്. സഹോദരൻ: എബിൻ (വിദ്യാർത്ഥി). പയ്യാവൂർ എസ്.ഐ: ജയരാജിന്റെ നേതൃത്വത്തിൽ പൊലീസും ഇരിട്ടിയിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

No comments