വെള്ളരിക്കുണ്ട് മങ്കയത്ത് വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ വയോധിക മരണപ്പെട്ടു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് മങ്കയത്ത് വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ വയോധികയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മങ്കയത്ത് താമസിക്കുന്ന ആലകുന്നേൽ ചിന്നമ്മ ഫ്രാൻസിസ് (69)യെ ആണ് വീട്ടിനകത്ത് കട്ടിലിൽ അവശയായി കിടക്കുന്നത് കണ്ടത് ഉടനെ വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിതീകരിക്കുകയായിരുന്നു. ഭൗതികശരീരം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വെള്ളരിക്കുണ്ടിൽ എത്തിക്കും.
No comments