നെഞ്ച് വേദന അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിച്ച ചിറ്റാരിക്കാൽ സ്വദേശിയായ യുവാവ് മരിച്ചു
ചിറ്റാരിക്കാൽ : നെഞ്ച് വേദന അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു. ഇന്നലെ രാത്രി 7 മണി യോടെ വീട്ടിൽ വെച്ച് നെഞ്ച് വേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചിറ്റാരിക്കാൽ വെണ്ണിക്കര ജോസഫിന്റെ മകൻ മജേഷ് ജോസഫാണ്(42) പയ്യന്നൂർ ആശുപത്രിയിൽ മരിച്ചത്. ചിറ്റാരിക്കാൽ പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.

No comments