Breaking News

കടുമേനി സ്വദേശിയായ 48 കാരൻ തോട്ടിൽ കുഴഞ്ഞുവീണ മരിച്ചു


ചിറ്റാരിക്കാൽ : കടുമേനി സ്വദേശിയായ 48 കാരൻ തോട്ടിൽ കുഴഞ്ഞുവീണ മരിച്ചു. പട്ടേങ്ങാനം ഉന്നതിയിലെ കെ വിജയൻ (48) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ അടക്ക പറിച്ച ശേഷം തോട്ടിൽ മുഖം കഴുകാൻ പോയിരുന്നു. പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. സാവിത്രിയാണ് ഭാര്യ. വിജനേഷ്, വിജേഷ്, വിഷ്ണു എന്നിവർ മക്കളാണ്. രഞ്ജിത, രമ്യ, സുമിത എന്നിവരാണ് മരുമക്കൾ. നിർമ്മല, തങ്കമണി, ബിന്ദു, സിന്ധു, മായ എന്നിവർ സഹോദരങ്ങളാണ്.

No comments