Breaking News

മൊബൈലിലേക്ക് ലിങ്ക് അയച്ചുകൊടുത്തു പണത്തട്ടിപ്പ് ; കൊന്നക്കാട് സ്വദേശിയുടേതടക്കം രണ്ട് പേർക്ക് പണം നഷ്ടമായി


കാഞ്ഞങ്ങാട് : വാഹനത്തിൻറെ പിഴ അടക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് രണ്ട് പേർക്ക് പണം നഷ്ടപ്പെട്ടു. സംഭവത്തിൽ പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കൊന്നക്കാട് പനതാങ്ങിയിലെ എം.മധുവിന് 36 ബാങ്ക് അക്കൗണ്ടിൽ നിന്നും 31000 രൂപ നഷ്ടമായി.ചെല്ലാൻ എന്ന പേരിൽ ഫോണിൽ ലിങ്ക് അയച്ചു കൊടുത്തായിരുന്നു തട്ടിപ്പ്. ഉപ്പളയിലെ അഹമ്മദ് പള്ളം മൊയ്തീന് 57 അക്കൗണ്ടിൽ നിന്നും നഷ്ടമായത് 780 50 രൂപയാണ്. ഭാര്യയുടെ ഫോണിലേക്ക് പിഴ അടക്കാനുണ്ടെന്ന് ലിങ്ക് അടക്കമുള്ള മെസേജ് അയച്ചായിരുന്നു തട്ടിപ്പ്. കാസർകോട് സൈബർ പൊലീസ് അന്വേഷിക്കുന്നു.

No comments