കരിന്തളം സ്വദേശിയെ തലശ്ശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
കരിന്തളം: കരിന്തളം സ്വദേശിയായ യുവാവിനെ തലശ്ശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം മുക്കട കുണ്ടൂരിലെ കെ. ഉണ്ണി -എന്‍ കെ ലീല ദമ്പതികളുടെ മകന്‍ എന്‍ കെ വൈഷ്ണവ് ( 27) നെ യാണ് ഇന്നലെ രാത്രി തലശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ എന്‍.കെ വൈശാഖ്.
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഉള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിച്ച് 2.30 മണിയോടെ കുണ്ടൂര്‍ ഓഫീസിലും എന്‍ കെ രാജന്റെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം കൊണ്ടോടി പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കും.

No comments