മലയോരത്തിന്റെ സാമൂഹിക, സാംസ്കാരിക, സഹകരണ, വികസന മേഖലകളിൽ പതിറ്റാണ്ടുകളോളം സജീവമായി പ്രവർത്തിച്ച അഡ്വ.എം. വി. ഭാസ്കരൻ അന്തരിച്ചു
പനത്തടി : മലയോരത്തിന്റെ സാമൂഹിക, സാംസ്കാരിക, സഹകരണ, വികസന മേഖലകളിൽ പതിറ്റാണ്ടുകളോളം സജീവമായി പ്രവർത്തിച്ച അഡ്വ. സഖാവ് എം. വി. ഭാസ്കരൻ അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗം നാടിനും മലയോരത്തിനും നികത്താനാവാത്ത നഷ്ടമാണ്.
DYFI അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, പനത്തടി ഗ്രാമപഞ്ചായത്ത് അംഗം, മലനാട് മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ്, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം കാഞ്ഞങ്ങാട്–കാണിയൂർ റെയിൽവേ ലൈൻ ഉൾപ്പെടെയുള്ള മലയോര വികസന പദ്ധതികളുടെ മുന്നണിപ്പോരാളിയായിരുന്നു.
2017-ൽ രൂപീകരിച്ച മലനാട് വികസന സമിതിയുടെ പ്രഥമ ചെയർമാനായിരുന്ന അദ്ദേഹം മലയോരത്തിന്റെ സമഗ്ര വികസനത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മലനാട് വികസന സമിതി കാഞ്ഞങ്ങാട് അസംബ്ലി നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.
സംസ്കാരം ഇന്ന് വൈകിട്ട് ആറുമണിക്ക് വിട്ടുവളപ്പിൽ.

No comments