Breaking News

കള്ള് ഷാപ്പിലെ ജീവനക്കാരനായ യുവാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാലോം : കള്ള് ഷാപ്പിലെ ജീവനക്കാരനായ യുവാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെ ഷാപ്പിന് സമീപത്തുള്ള പറമ്പിലെ കടപ്ലാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.

പറമ്പ റോഡിലെ കള്ള് ഷാപ്പിലെ ജീവനക്കാരൻ വെസ്റ്റ് എളേരി മയിലുവള്ളിയിലെ കണ്ണൻറെ മകൻ കെ.വി.വിജേഷ് 33 ആണ് മരിച്ചത്.

ഇന്നലെ രാത്രി 8.30 മണിക്ക് ശേഷം യുവാവിനെ ആരും കണ്ടിരുന്നില്ല.

സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മരിച്ചത്. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.

No comments