ബന്തടുക്കയിൽ എം-സാൻഡുമായി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
ബന്തടുക്ക: ബന്തടുക്ക - തെക്കിൽ - ആലട്ടി റോഡിൽ മാണിമൂല പുളിഞ്ചാൽ തോട്ടിലേക്ക് എം-സാൻഡുമായി വന്ന ലോറി മറിഞ്ഞു അപകടം.
കർണാടകയിൽ നിന്നും പടുപ്പിലേക്ക് എം-സാൻഡ് കയറ്റിവരികയായിരുന്ന ലോറിയാണ് തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തിൽ നിസ്സാര പരിക്കേറ്റ ഡ്രൈവറെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരമായി അപകടങ്ങൾ നടക്കുന്ന മേഖലയിലാണ് വീണ്ടും വാഹനാപകടമുണ്ടായിരിക്കുന്നത്.

No comments