Breaking News

വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് വനിതാ വിംഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


ഭീമനടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിംഗ് ഭീമനടി യൂണിറ്റിന്റെ വാർഷിക ജനറൽബോഡി യോഗവും 2026–28 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഭീമനടി വ്യാപാരഭവനിൽ നടന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ് ജില്ലാ പ്രസിഡന്റ് രേഖ മോഹൻദാസ് ഉത്ഘാടനം ചെയ്തു . പ്രസിഡന്റ് ലൗലി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു . തോമസ് കാനാട്ട് , .വനിതാ വിങ് ജില്ലാ ജനറൽ സെക്രട്ടറി മായാ രാമ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി ,

ജില്ലാ ജോയിൻ സെക്രട്ടറി ജസീല ,സീമ വിനോദ് പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി

പ്രസിഡൻ്റ് എൽസമ്മ കുന്നേൽ ,വൈസ് പ്രസിഡൻ്റ് തങ്കമ്മ തോമസ്,

ജനറൽ സെക്രട്ടറി കെ. ലക്ഷ്മി, ജോ. സെക്രട്ടറി ഫൗസിയ പി.പി.

ട്രഷറർ മോളി മാത്യു എന്നിവരെ തെരഞ്ഞെടുത്തു

No comments