Breaking News

പരപ്പയിലെ അനധികൃത ഖനന സ്ഥലത്ത് വിജിലന്‍സ് പരിശോധന


പരപ്പയിലെ അനധികൃത ഖനന സ്ഥലത്ത് വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തി. ജിയോളജി പെര്‍മിഷന്‍ അനുവദിച്ച സ്ഥലത്തിനോട് ചേര്‍ന്ന് മറ്റ് സ്ഥലങ്ങളില്‍ അനധികൃത ഖനനം നടത്തുന്നുവെന്ന് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിജിലന്‍സ് ഡി.വൈ.എസ്.പി വിശ്വംബരന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഇന്‍സ്പെക്ടര്‍ ശ്രീദാസന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. എഎസ്‌ഐ  ജയചന്ദ്രന്‍ ഒളവറ, സീനിയര്‍ സിവില്‍ ഓഫീസര്‍ കെ.വി ജയന്‍, ഷീബ, സിവില്‍ ഓഫീസര്‍  രാഹുല്‍, വിജേഷ് എന്നിവരും വിജിലന്‍സ് സംഗത്തില്‍ ഉണ്ടായിരുന്നു

No comments