Breaking News

യുവ സൈനികന്റെ വിയോഗത്തിൽ വിങ്ങി നാട്; കാഞ്ഞങ്ങാട് സ്വദേശി കെ. ഷിജിൻ അന്തരിച്ചു


കാഞ്ഞങ്ങാട്: ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവ സൈനികൻ അന്തരിച്ചു. ബല്ല അത്തിക്കോത്ത് എ.സി. നഗറിലെ കെ. ഷിജിൻ (37) ആണ് മരിച്ചത്.
പഞ്ചാബിൽ സൈനിക സേവനം അനുഷ്ഠിച്ചു വരികയായിരുന്ന ഷിജിൻ അവധിയിൽ നാട്ടിലെത്തിയതായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അധ്യാപികയായ ബി.ആർ. വൈഷ്മ്യ ആണ് ഭാര്യ. മകൻ: ലിയോ ഷിജിൻ.

മൃതദേഹം അത്തിക്കോത്ത് എം.ജി.എൽ.സി. സ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെച്ചു. ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.

No comments