Breaking News

വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാൻ ഒടയംചാലിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ച് റോട്ടറി ക്ലബ്ബ്

ഒടയംചാൽ: റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി ഒടയംചാൽ മുസ്‌ലിം പള്ളിക്ക് സമീപം ഒടയംചാൽ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു.

റോട്ടറി ക്ലബ്ബും കേരള പോലീസും സംയുക്തമായി നടപ്പിലാക്കുന്ന റോട്ടറി പോലീസ് എൻഗേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്.

അമ്പലത്തറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ദാമോദരൻ തുമ്പ ഉദ്ഘാടനം നിർവഹിച്ചു. വെള്ളരിക്കുണ്ട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സജി ജോസഫ് റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നയിച്ചു.

റോട്ടറി പ്രവർത്തകരായ യതീഷ് പ്രഭു, സജി ടി.ടി., മണി പി., മണികണ്ഠരാജ്, റോബിൻ കെ.എസ്., തമ്പാൻ എം., ഇന്ദു തമ്പാൻ, അനിൽകുമാർ ഫിലിപ്പ്, ഒടയംചാൽ ജുമാ മസ്ജിദ് കമ്മിറ്റി അംഗങ്ങളായ എൻ. ഹംസ, കുഞ്ഞബ്ദുള്ള, സമീർ, വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം എം.കെ. ശശിധരൻ, കെ.ജെ. സണ്ണി എന്നിവർ സംബന്ധിച്ചു.

റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബാബു കെ.എം. സ്വാഗതവും സെക്രട്ടറി ഷീജ ജോർജ് നന്ദിയും പറഞ്ഞു.


No comments