പൾസ് പോളിയോ തുള്ളിമരുന്ന് വിതരണ കേന്ദ്രങ്ങളിൽ ഉച്ചഭക്ഷണം നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി
വെള്ളരിക്കുണ്ട്: പരപ്പ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇന്ന് നടന്ന പൾസ് പോളിയോ തുള്ളിമരുന്ന് വിതരണ ക്യാമ്പിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിച്ച ആരോഗ്യപ്രവർത്തകർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി പ്രവർത്തിച്ച ഇരുപതോളം കേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകർക്കാണ് ഉച്ചഭക്ഷണം എത്തിച്ചുനൽകിയത്. പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ആരോഗ്യപ്രവർത്തകർക്ക് പിന്തുണയും കരുതലും നൽകുന്നതിന്റെ ഭാഗമായാണ് യൂണിറ്റ് അംഗങ്ങൾ ഈ സേവനം ഏറ്റെടുത്തത്.
പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് വ്യാപാരി സമൂഹത്തിന്റെ പിന്തുണയും സഹകരണവും മാതൃകാപരമായി ശ്രദ്ധേയമായി.
No comments