Breaking News

വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 16 ലക്ഷം രൂപ വില മതിക്കുന്ന സ്വർണാഭരണങ്ങൾ കവർച്ച പോയതായി പരാതി ; രാജപുരം പോലീസ് കേസ് എടുത്തു


രാജപുരം : വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 16 ലക്ഷം രൂപ വില മതിക്കുന്ന പതിനഞ്ചേ മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർച്ച പോയതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പനത്തടി, ചിറങ്കടവ് മസ്ജിദിനു സമീപത്തെ ഷഹാന മൻസിലിലെ കെ. നിയാസിന്റെ ഭാര്യ ആമിനത്ത് ഹസ്ന(25)യുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തു. നെക്ലേസ്, മോതിരങ്ങൾ, വളകൾ തുടങ്ങിയവയാണ് മോഷണം പോയത്. നവംബർ 9ന്
വൈകുന്നേരം ആറു മണിക്കും 17ന് വൈകുന്നേരം നാലു മണിക്കും ഇടയിലുള്ള സമയത്താണ് ആഭരണങ്ങൾ കവർച്ച പോയത്. വീട്ടിൽ നിസ്കരിക്കാനെത്തിയ നാലു സ്ത്രീകളെ സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു. അലമാരയിലെ ബോക്സിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. 

No comments