Breaking News

വെള്ളരിക്കുണ്ട് കൂളിപ്പാറയിൽ യുവാവിനെ വീടിൻറെ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


വെള്ളരിക്കുണ്ട്: യുവാവിനെ വീടിൻറെ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെ തൂങ്ങിയ നിലയിൽ കണ്ട് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെള്ളരിക്കുണ്ട് കൂളിപ്പാറയിലെ ചെല്ലപ്പൻ നായരുടെ മകൻ ബിനോയ് 43 ആണ് മരിച്ചത്. സ്വന്തം വീടിൻറെ വരാന്തയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. കണ്ണൂർ ചിറ്റടി തിമിരി സ്വദേശിയാണ്. വർഷങ്ങളായി വെള്ളരിക്കുണ്ട് കൂളിപ്പാറയിലാണ് താമസം.

No comments