Breaking News

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ആർട്സ് & സയൻസ് കോളേജ് പ്രവർത്തനം നിർത്തി.. ഇനി വൈദിക പഠനകേന്ദ്രമായി പ്രവർത്തിക്കും


വെള്ളരിക്കുണ്ട് : മലയോര മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് പുതു പ്രതീക്ഷകൾ നൽകി പ്രവർത്തനം ആരംഭിച്ച വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ആർട്സ് & സയൻസ് കോളേജ് പ്രവർത്തനം നിർത്തി.ഇനി മുതൽ  സെൻ്റ് ജോസഫ് മൈനർ സെമിനാരിയായി പ്രവർത്തിക്കും.(St. Joseph Minor Seminary).വൈദിക പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കാണ് ഇവിടെ ഇനി മുതൽ പ്രവേശനം നൽകുന്നത്....

വെള്ളരിക്കുണ്ടിൽ  തലശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന സെന്റ് ജൂഡ്സ് ആന്റ് സയൻസ് കോളേജിൽ പഠിക്കാൻ വിദ്യാർഥികൾ കുറവായതിനാൽ നഷ്ടത്തിലാണെന്ന കണക്കുകൂട്ടലിലാണ് മാനേജ്മെന്റ് അടച്ചു പൂട്ടിയത്. ഇന്നലെ നടന്ന വലിയ ചടങ്ങിൽ സെൻ്റ് ജോസഫ് മൈനർ സെമിനാരിയുടെ പ്രവർത്തന ഉത്ഘാടനം പഴയ കോളേജിൽ നടന്നു.




No comments