നേഴ്‌സായ നവവധു വിഷം കഴിച്ച് ജീവനൊടുക്കി
കാസർകോട്: ഒരു മാസം മുമ്പ് വിവാഹിതയായ യുവതി വിഷം കഴിച്ച് ജീവനൊടുക്കി. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിക്കോൽ, ബേത്തൂർപാറ, വട്ടംതട്ട സ്വദേശിനിയായ അശ്വതി (25) ആണ് മരിച്ചത്. കാസർകോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായ അശ്വതി അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ പറക്കളായി ചിറ്റക്കാവ് സ്വദേശി രൂപേഷിന്റെ ഭാര്യയാണ്. ഒരു മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്, മെയ് 18ന് കാസർകോട്ടെ താമസസ്ഥലത്താണ് അശ്വതിയെ വിഷം കഴിച്ച് അവശനിലയിൽ കണ്ടത്. നില ഗുരുതരമായതിനാൽ, പ്രാഥമിക ചികിത്സക്കു ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരണപ്പെട്ടത്. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
No comments