ഒരു മയിലൊരു കൂട് എന്ന സന്ദേശവുമായി കിനാനൂർ - കരിന്തളം കുടുംബശ്രി മോഡൽ സി ഡി എസ് നിർമ്മിച്ചു നൽകുന്ന ശ്രീഭവനത്തിന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ തറക്കല്ലിട്ടു
കരിന്തളം : ഒരു മയിലൊരു കൂട് എന്ന സന്ദേശവുമായി കിനാനൂർ -കരിന്തളം മോഡൽ സി ഡി എസ് നിർമിച്ചു നൽകുന്ന ശ്രീ ഭവനത്തിന്റെ തറകല്ലിടൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ നിർവഹിച്ചു.കോയിത്തട്ട പാലിലൊട്ടിയിലെ അച്ഛനും, അമ്മയും നഷ്ട്ടപ്പെട്ട അർജുൻ, അനാമിക എന്നി കുട്ടികൾക്ക് വേണ്ടിയാണ് വീട് നിർമിച്ചു നൽകുന്നത്.പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന തുകയും, സുമനസ്സുകളുടെ സഹായത്തോടും കൂടിയാണ് വീട് നിർമാണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ അർജുനനും കുമ്പള പ്പള്ളി കരിമ്പിൽ ഹൈസ്ക്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അനാമികയും അമ്മമ്മ കൗസല്യയുടെ സംരക്ഷണത്തിലാണിപ്പോൾ കഴിയുന്നത്. കാസല്യ നൽകിയ 20 സെന്റ് സ്ഥലത്താണ് ശ്രീ ഭവനം പണിയുന്നത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണൻ തറക്കല്ലിട്ടു കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം.രാജൻ അധ്യക്ഷനായി. കുടുംബശ്രി ഡി എം സി രതീഷ് പിലിക്കോട്. എഡിഎം സി കെ.എം. കിഷോർ കുമാർ .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. അനിത. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പാറക്കോൽ രാജൻ .കിനാനൂർ കരിന്തളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എ.പി. സജിത് കുമാർ . മെമ്പർമാരായ വി.വി.യശോദ. നൗഷാദ് മുഹമ്മദ്.പി. സാവിത്രി. കെ. ധന്യ എന്നിവർ സംസാരിച്ചു. സിഡിഎസ് ചെയർ പേഴ്സൺ എച്ച്. കാർത്യായണി സ്വാഗതവും വൈസ് ചെയർ പേഴ്സൺ ടി.വി. പ്രസീത നന്ദിയും പറഞ്ഞു.
No comments