ആദ്യപരിശ്രമത്തിൽ തന്നെ ഇന്ത്യൻ റെയിൽവേയിലെ അസിസ്റ്റൻറ് ലോക്കോ പൈലറ്റ് അഭിമാനകരമായ നേട്ടം കരസ്ഥമാക്കി വെള്ളരിക്കുണ്ട് സ്വദേശി ജസ് വിൻ തോമസ്
വെള്ളരിക്കുണ്ട് : എൻജിനീയറിങ്ങിനു ശേഷം തന്റെ ആഗ്രഹിച്ച കരിയർ സ്വന്തമാക്കിയിരിക്കുകയാണ് വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശികളായ തങ്കച്ചന്റെയും ത്രേസിയുടെയും മകൻ ജസ് വിൻ തോമസ്. ഏകദേശം ഒരു വർഷത്തോളം എടുത്ത് സ്വന്തമായി വീട്ടിലിരുന്ന് പഠിച്ചാണ് ഈ ഇരുപത്തിമൂന്നുകാരൻ തന്റെ സ്വപ്നം നേടിയെടുത്തത്. ഇന്ത്യൻ റെയിൽവേയിൽ സതേൺ സോണിലാണ് അസിസ്റ്റൻറ് ലോക്കോ പൈലറ്റ് ആയി നിയമനം. ആറുമാസത്തെ ട്രെയിനിങ്ങിനു ശേഷം ഔദ്യോഗികമായി ജോലിയിൽ പ്രവേശിക്കും.
സഹോദരങ്ങൾ: ജസ്ന,ഫാ. ജസ്റ്റിൻ പടികര CST
No comments