Breaking News

എടത്തോട് അട്ടക്കണ്ടം വൃദ്ധസദനത്തിൽ (അബ്രോസദൻ) ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകി പരപ്പയിലെ ടോപ്പ് ടെൻ ക്ലബ് പ്രവർത്തകർ


പരപ്പ : എടത്തോട് അട്ടക്കണ്ടം വൃദ്ധസദനത്തിൽ (അബ്രോസദൻ) ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകി  പരപ്പയിലെ ടോപ്പ് ടെൻ പ്രവർത്തകർ.

വൃദ്ധസദനത്തിലെ അന്തേവാസികൾക്ക്  ഭക്ഷ്യവസ്‌തുക്കൾക്ക് കുറവു ഉണ്ടെന്നറിഞ്ഞ ക്ലബ്ബ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അബ്രോസദൻ സന്ദർശിക്കുകയും അവർക്ക് എന്താണ് ആവശ്യം എന്ന് ചോദിച്ച് മനസ്സിലാക്കി ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങി എത്തിക്കുകയായിരുന്നു. ജീവകാരുണ്യ മേഖലയിൽ എന്നും മുന്നിൽ നിൽക്കുന്ന ക്ലബ്ബാണ് ടോപ് ടെൻ പരപ്പ. ക്ലബ്ബ് പ്രസിഡണ്ട് ഷൈജൻ ചാക്കോ, സെക്രട്ടറി സുനിൽകുമാർ, ട്രഷറർ നാരായണൻ, മെമ്പർമാരായ, മാണിയൂർ ബാലകൃഷ്ണൻ, സി വി അജയകുമാർ, വിനേഷ് കേബിൾ, എ ആർ മുരളി എന്നിവർ വൃദ്ധസദനത്തിൽ എത്തി ശേഖരിച്ച സാധനങ്ങൾ കൈമാറി.

ഇനി ആർക്കെങ്കിലും ഇവരെ  സഹായിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക.

9495363820 

No comments