കെ.കെ ജോയ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ചെറുപുഴ: സിപിഐഎം നേതാവ് കെ.കെ ജോയ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും. പ്രാപ്പൊയിൽ ഡിവിഷനിൽ നിന്നും 1038 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോയ് വിജയിച്ചത്. മലയോരത്തെ UDF തരംഗത്തിനിടയിലും കഴിഞ്ഞ തവണ പ്രാപ്പൊയില്‍ ഡിവിഷനില്‍ എല്‍.ഡി.എഫ് നേടിയ ഭൂരിപക്ഷം ഇരട്ടിയാക്കിയാണ് ജില്ലയില്‍ തന്നെ ശ്രദ്ധേയമായ വിജയം ജോയ് സ്വന്തമാക്കിയത്. ഡിവിഷനില്‍ ഉള്‍പെടുന്ന ചെറുപുഴ പഞ്ചായത്തിലെ 8 വാര്‍ഡുകളില്‍ 7 വാര്‍ഡുകളിലും ലീഡ് നേടാന്‍ അദേഹത്തിനായി.
കഴിഞ്ഞ ചെറുപുഴ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. യുഡിഎഫിന്റെ കുത്തക വാർഡായിരുന്ന മരുതംപാടിയിൽ നിന്നും 307 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് വിജയിച്ചത്. നിലവിൽ സിപിഐഎം പെരിങ്ങോം ഏരിയ കമ്മിറ്റി അംഗം, ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ കണ്ണൂർ ജില്ലാ പ്രസിഡന്റ്, കണ്ണൂർ എകെജി നഴ്സിംഗ് കോളേജ് പിടിഎ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഡിസംബര്‍ 27നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. കരിവെള്ളൂർ ഡിവിഷനിൽ നിന്നും വിജയിച്ച കെ വി പ്രീത വൈസ് പ്രസിഡന്റാകും.
No comments