Breaking News

കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ സന്ദേശ യാത്രക്ക് ജില്ലാ പ്രസിഡന്റ്‌ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ജാഥ നായകൻ തൃക്കരിപ്പൂർ മുഹമ്മദ്‌ അലി സഖാഫിക്ക് പതാക കൈമാറുന്നു


തൃക്കരിപ്പൂർ: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ ജനുവരി 01ന് കാസറഗോഡ് ചെർക്കള നൂറുൽ ഉലമ എം എ ഉസ്താദ് നഗറിൽ നിന്ന് ആരംഭിക്കുന്ന കേരള യാത്രയുടെ മുന്നോടിയായി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ല സന്ദേശ യാത്ര തൃകരിപ്പൂര് പടന്നയിൽ നിന്ന് ആരംഭിച്ചു.

9 സോണുകളിലെ സ്വീകരണ സമ്മേളനങ്ങൾക്ക് ശേഷം 27ന് മഞ്ചേശ്വരം മജീർപ്പള്ളയിൽ സമാപിക്കും. ഉച്ചക്ക് 1.30ന് ബിരിച്ചേരി മഖാമിൽ നടന്ന സിയാറതിന്ന് സയ്യിദ് ത്വയ്യിബുൽ ബുഖാരി തൃക്കരിപ്പൂർ നേതൃത്വം നൽകി. 

കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്‌ദൽ തങ്ങൾ ജാഥാ നായകൻ മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന് പതാക കൈമാറി. 

 2.30ന് പടന്നയിൽ നടന്ന ഉദ്ഘാടന സമ്മേളനം ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്‌ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. 

സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ,കൊല്ലംപാടി അബ്ദുൽ ഖാദർ സഅദി,സുലൈമാൻ കരിവെള്ളൂർ,കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി,വൈ എം അബ്ദുറഹ്മാൻ അഹ്സനി,അബ്ദുൽ ഖാദർ സഖാഫി മോഗ്രാൽ,സിദ്ദിഖ് സഖാഫി ബായർ,കരീം ദർബാർകട്ട,റഈസ് മുഈനി അത്തുറ്റി, റസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.

സിദ്ദീഖ് ബാഖവി പടന്ന സ്വാഗതം പറഞ്ഞു.സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് ജലാൽ തങ്ങൾ മള്ഹർ, സയ്യിദ് സൈനുൽ ആബിദീൻ കണ്ണവം തങ്ങൾ, സിദ്ദീഖ് സഖാഫി ബായാർ, ബഷീർ പുളിക്കൂർ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ,അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്, ബാദുഷ സഖാഫി ഹാദി തുടങ്ങിയവർ ജാഥയെ അനുഗമിക്കും. 

വിവിധ സ്വീകരണ കേന്ദ്രങ്ങ ളിൽ സുലൈമാൻ കരിവെള്ളൂർ, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, മദനീയം അബ്ദുൽ ലത്വീഫ് സഖാഫി, സി എൻ ജാഫർ, അബ്ദുൽ കരീം ദർബാർകട്ട, അബ്ദുൽ റഹീം സഖാഫി ചിപ്പാർ, അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ, ഇർഷാദ് കളത്തൂർ പ്രഭാഷണം നടത്തും. 


പടന്നയിൽ നിന്ന് പ്രയാണം ആരംഭിച്ച യാത്രക്ക് നാലുമണിക്ക് കാഞ്ഞങ്ങാടും 6:30 ഉദുമ സോണിലെ ബേക്കൽ ജംഗ്ഷനിലും സ്വീകരണം നൽകി.

 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 30ന് കാസർകോട്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും, നാലുമണിക്ക് മുള്ളേരിയയിലും, 6 30ന് ബദിയടുക്കയിലും സ്വീകരണം ഒരുക്കും.

27 ശനിയാഴ്‌ച ഉച്ചയ്ക്ക് 2:30 കുമ്പളയിലും നാലുമണിക്ക് ബന്തിയോടിലും വൈകുന്നേരം 6 മണിക്ക് മജീർപള്ളയിലും നടക്കുന്ന സ്വീകരണ സമ്മേളനങ്ങളിൽ പ്രാസ്ഥാനിക രംഗത്തെ സമുന്നതരായ വ്യക്തത്വങ്ങളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും സംബന്ധിക്കും.


No comments