Breaking News

അമ്മ മരിച്ചിട്ട് ഒരു മാസം തികയുന്നതിന് മുമ്പ് മകളും മരിച്ചു


ഉദുമ :അമ്മ മരിച്ചിട്ട് ഒരു മാസം തികയുന്നതിന് മുമ്പ് മകളും മരിച്ചു. ഉദുമ മങ്ങാട് പരേതരായ എം.ഗോപലൻ - എം.ജാനകി ദമ്പതികളുടെ മകളും നെല്ലിയടുക്കം തറവാട് നാരായണന്റെ ഭാര്യ പുഷ്പലത (51)യാണ് അന്തരിച്ചത്.ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പുഷ്പലതയുടെ മാതാവ് ജാനകി (75) കഴിഞ്ഞ മാസം 26 നാണ് മരിച്ചത്. നീലിമ, നിഖിൽ എന്നിവരാണ് പുഷ്പലതയുടെ മക്കൾ.മരുമകൻ നിധിഷ് കുന്നൂച്ചി . സഹോദരങ്ങൾ: എം മധുസുതനൻ , സുഗന്ധി സുരേഷ് എം ജി.


No comments