Breaking News

മടിക്കൈ ഓർക്കോൽ മീത്തലപുര തറവാട് ശ്രീ വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവം – കന്നി കലവറയ്ക്ക് കുറ്റിയിടൽ കർമ്മം നടന്നു


മടിക്കൈ ഓർക്കോൽ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രത്തിന്റെ പരിധിയിൽ വരുന്ന ഓർക്കോൽ മീത്തലപുര തറവാട് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത്, 28 വർഷങ്ങൾക്ക് ശേഷം നടത്തപ്പെടുന്ന ശ്രീ വയനാട്ടുകുലവൻ തെയ്യം കെട്ട് മഹോത്സവത്തിന്റെ (2026 മാർച്ച് 6, 7, 8 – വെള്ളി, ശനി, ഞായർ) മുന്നൊരുക്കങ്ങളുടെ ഭാഗമായി കന്നി കലവറയ്ക്കുള്ള കുറ്റിയിടൽ കർമ്മം ഭക്തിയാദരപൂർവ്വം നടന്നു. പൂത്തക്കാൽ

ബാലകൃഷ്ണൻ ആചാരിയുടെ കാർമ്മികത്വത്തിൽ രാവിലെ 7.30  മുതൽ 9 മണി വരെയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങുകൾ നടന്നത്. തറവാട് കാരണവരുടെയും, പെരിയാങ്കോട്ട് ഭഗവതി ക്ഷേത്ര സ്ഥാനികരുടെയും, തറവാട് അംഗങ്ങളുടെയും, മഹോത്സവ ആഘോഷ കമ്മിറ്റി ചെയർമാൻ, ഭാരവാഹികളുടെയും, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ, അംഗങ്ങളുടെയും, നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് കർമ്മങ്ങൾ ശാസ്ത്രാനുസൃതമായി പൂർത്തീകരിച്ചത്.

ദേവസ്ഥാനത്ത്  നിറഞ്ഞുനിന്ന ചടങ്ങുകൾ, വരാനിരിക്കുന്ന മഹോത്സവത്തിന്റെ ഭക്തിസാന്ദ്രതയും ഐക്യവും പ്രകടമാക്കുന്നതായി. നാടിന്റെ ആത്മീയ പാരമ്പര്യത്തെയും സാമൂഹിക ഐക്യത്തെയും വിളിച്ചോതുന്ന ഈ കർമ്മത്തോടെ മഹോത്സവ ഒരുക്കങ്ങൾക്ക് ഔപചാരിക തുടക്കം കുറിച്ചു.

No comments