റാണിപുരത്ത് നിന്ന് മടങ്ങുകയായിരുന്ന കർണ്ണാടക സ്വദേശികളുടെ കാർ മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്
പാണത്തൂർ : റാണിപുരം വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ചു മടങ്ങുകയായിരുന്ന കർണ്ണാടക പുത്തൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ പാണത്തൂരിന് സമീപം കുണ്ടുപ്പള്ളി - മാപ്പിളച്ചേരി ഇറക്കത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം 2:45 ഓടു കൂടിയാണ് പുത്തൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. കാറിൽ അഞ്ചു പേർ ഉണ്ടായിരുന്നു. ഇതിൽ മൂന്നു പേർക്കാണ് പരിക്കേറ്റത്. ഓട്ടോ - ടാക്സി തൊഴിലാളികളും, നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ പാണത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ഇവരെ സുള്ള്യ കെവിജി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരുടെയും പരിക്ക് ഗുരുതരമല്ല. റാണിപുരത്ത് നിന്നും പാണത്തൂരിലേക്കുള്ള 5 കി.മീ വഴിയിൽ കുത്തനെയുള്ള ഇറക്കങ്ങളാണ്. എന്നാൽ ഇത് സൂചിപ്പിക്കുന്ന തരത്തിലുള്ള യാതൊരു സൂചനാ ബോർഡുകളും ഈ റോഡിലില്ല. ഇത് പലപ്പോഴും ഈ റോഡിൽ അപകടങ്ങൾക്ക് കാരണമാകുന്നത്
No comments