വെള്ളരിക്കുണ്ടിൽ കാട്ടുപന്നിയിടിച്ചു സ്കൂട്ടറിൽ യാത്ര ചെയ്ത രണ്ട് യുവാക്കൾക്ക് പരിക്ക്
വെള്ളരിക്കുണ്ട് : കാട്ടുപന്നിയിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്ത രണ്ട് യുവാക്കൾക്ക് പരിക്ക് .വെള്ളരിക്കുണ്ട് മാവുള്ളാലിലെ വടക്കേക്കുറ്റ് ഷാരോൺ സെബാസ്റ്റ്യൻ ,കിഴക്കുംകര ജെറിൻ എന്നിവരാണ് അപകടത്തിൽ പെട്ടത്.കഴിഞ്ഞ ദിവസം ഭീമനടിയിൽ നടന്ന ഗാനമേള കണ്ടതിന് ശേഷം രാത്രി 10 മണിയോടു കൂടി വെള്ളരിക്കുണ്ടിലേക്ക് വരുമ്പോൾ കുരാംകുണ്ട് വച്ചാണ് റോഡിന് കുറുകെ കാട്ടുപന്നി ചാടിയത് സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ ഇരുവർക്കും പരിക്കുപറ്റി.റോഡിൽ വീണവർക്ക് നേരെ കാട്ടുപന്നി പഞ്ഞടുത്തെങ്കിലും ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു .ഈ ദൃശ്യം കണ്ട് തൊട്ടു പിറകിൽ വന്ന ഇരുചക്രവാഹനവും മറിഞ്ഞു വീണു. ഷാരോണിന് തോളിനാണ് പരിക്കുപറ്റിയത്.പരിയാരം മെഡിക്കൽ കോളേജിൽ പരിശോധി ച്ച ഡോക്ടർ മൂന്ന് മാസത്തെ വിശ്രമം നിർദ്ദേശിച്ചു.
No comments