സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ചു;13 മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്
സി.പി.എം പ്രവര്‍ത്തകനെയും സുഹൃത്തിനെയും ആക്രമിച്ചു. സംഭവവുമായി ബന്ധപെട്ട് 13 മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് ബേക്കല്‍ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി പെരിയാട്ടടുക്കത്താണ് അക്രമം നടന്നത്. പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകന്‍ പനയാല്‍ തോക്കാനം മൊട്ടയിലെ എന്‍.കെ. ദിലീഷിനെ (24) കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഷറഫ്, നിസാര്‍, സാദിഖ് മറ്റ് കണ്ടാലറിയാവുന്ന 10 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് നരഹത്യ ശ്രമത്തിന് കേസെടുത്തത്. വടി, പഞ്ച് കൊണ്ട് ആക്രമിച്ചതായാണ് പരാതി. വടി കൊണ്ട് തലക്കടിക്കുന്ന സമയം ഒഴിഞ്ഞു മാറിയില്ലായിരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്നാണ് കേസ്. സംഭവം അറിഞ്ഞ് പുലര്‍ച്ചെ തന്നെ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു.
No comments