കാടുവെട്ടൽ ജോലിക്കായി വീട്ടിൽ നിന്നു ഇറങ്ങിയ ആളെ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: കാടുവെട്ടൽ ജോലിക്കായി വീട്ടിൽ നിന്നു ഇറങ്ങിയ ആളെ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപത്തു മരിച്ച നിലയിൽ കണ്ടെത്തി. രാവണേശ്വരം, തണ്ണോട്ട്, കുണ്ടുവളപ്പിലെ പരേതനായ നാരായണന്റെ മകൻ രാജൻ (50)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മിന്നംകുളത്തുള്ള ഭാര്യാ വീട്ടിൽ നിന്നു കാടുവെട്ടുന്ന മെഷീനുമായി ജോലിക്ക് ഇറങ്ങിയതായിരുന്നു. പിന്നീട് മുത്തനടുക്കത്തെ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപത്ത് അവശനിലയിൽ കാണപ്പെട്ട രാജനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ. ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മാതാവ്: തമ്പായി. ഭാര്യ: രജനി. പെരിയ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പൗർണ്ണമി ഏക മകളാണ്. സഹോദരങ്ങൾ: വിനോദ്, രാധ, ബിന്ദു, പരേതനായ സുനിൽ.
No comments