Breaking News

പി.പി.മുഹമ്മദ് റാഫിയെ നീലേശ്വരം നഗരസഭാ ചെയര്‍മാനായി തിരഞ്ഞെടുത്തു


നീലേശ്വരം: നീലേശ്വരം നഗരസഭാ ചെയര്‍മാനായി സിപിഎമ്മിലെ പി.പി.മുഹമ്മദ് റാഫിയെ തിരഞ്ഞെടുത്തു. യുഡിഎഫിലെ ഇ ഷജീറിനെ   13 നെതിരെ 21 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റാഫി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. കണിച്ചിറ വാര്‍ഡില്‍ നിന്നുമാണ് മുഹമ്മദ്റാഫിയെ നഗരസഭാ കൗണ്‍സിലറായി തിരഞ്ഞെടുത്തത്.  മുഹമ്മദ്റാഫിയെ എ.വി.സുരേന്ദ്രന്‍ നിര്‍ദ്ദേശിക്കുകയും പി.വി.സതീശന്‍ പിന്താങ്ങുകയും ചെയ്തു. ഷജീറിനെ എ.രാജം നിർദ്ദേശിച്ചു. മുസ്ലിം ലീഗിലെ എൻ എ ന നദീറ പിന്താങ്ങി. സിപിഎം ജില്ലാ കമ്മറ്റി അംഗമായ മുഹമ്മദ് റാഫി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കൂടിയാണ്


No comments