Breaking News

ബളാൽ ടൗണിലേക്കുള്ള ഗതാഗത സ്തംഭനത്തിന് പരിഹാരമായി പാലം നിർമ്മിക്കുന്നതിന് സമീപം താൽക്കാലിക പാതയൊരുക്കാൻ ധാരണയായി

വെള്ളരിക്കുണ്ട്: ബളാൽ കൊട്ടക്കോട്ട് കാവിനടുത്ത് പാലം പണിയുന്നതിനാൽ ടൗണിലേക്കുള്ള വാഹന ഗതാഗതം നിലച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായിരുന്നു.

ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയത്തിൻ്റെ നേതൃത്വത്തിൽ നടന്ന ശ്രമത്തിൻ്റെ ഭാഗമായി താൽക്കാലിക പാത നിർമിക്കാൻ ധാരണയായി. ബളാൽ ശ്രീഭഗവതീ ക്ഷേത്ര ഭാരവാഹികളും, പി.എൻ.വേണുഗോപാലും ഇക്കാര്യത്തിൽ ഉദാരമായ സഹകരണം വാഗ്ദാനം ചെയ്തു. രണ്ടു ദിവസത്തിനകം ചെറുവാഹനങ്ങൾക്ക് കടന്നു പോകാനുതകുന്ന സമാന്തരപാത തയ്യാറാക്കാമെന്ന് കോൺട്രാക്ടർ അറിയിച്ചു. സി.ദാമോദരൻ, വി.കുഞ്ഞിക്കണ്ണൻ, എൽ.കെ.ബഷീർ, സാബു ഇടശേരി എന്നിവരും പ്രസിഡൻ്റിനോടൊപ്പം ഉണ്ടായിരുന്നു.

No comments