മലയോരത്ത് ഇനി സിനിമാക്കാലം.. പരപ്പയിൽ മാജിക് ഫ്രെയിംസ് തീയ്യറ്റർ കോംപ്ലസ് പ്രശസ്ത സിനിമാതാരം ഹണിറോസ് ഉദ്ഘാടനം ചെയ്തു
പരപ്പ : പരപ്പയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച മാജിക് ഫ്രെയിംസ് സിനിമ തിയേറ്റർ പ്രശസ്ത സിനിമ താരം ഹണി റോസ് ഉദ്ഘാടനം ചെയ്തു. പരപ്പ വിമലഗിരി പള്ളിവികാരി, മാജിക് ഫ്രെയിംസ് ഉടമ ലിസ്റ്റിൻ സ്റ്റീഫൻ, രാജ്മോഹൻ ഉണ്ണിത്താൻ എം പി തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
മലയോരത്ത് ആദ്യമായാണ് പരപ്പയിൽ 4k ഡോൾബി ഡിജിറ്റൽ അറ്റ്മോസ് തീയ്യറ്റർ പ്രവർത്തിക്കുന്നത്. രണ്ട് സ്ക്രീനുകളോട് കൂടി പ്രീമിയം നിലവാരത്തിലുള്ള തീയ്യറ്റർ കോംപ്ലക്സാണിത്. വിശാലമായ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.
മലയോരത്തുള്ളവർ സിനിമ കാണാനായി കാഞ്ഞങ്ങാടോ ചെറുപുഴയോ ഉള്ള തീയ്യറ്ററുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു ഇപ്പോൾ തൊട്ടടുത്ത് പരപ്പയിൽ തിയ്യറ്റർ വന്നതോടെ സിനിമാപ്രേമികൾക്ക് സൗകര്യപ്രദമായി. ഉദ്ഘാടന ചിത്രമായി ഞായറാഴ്ച മുതൽ ജയിലർ 2 സിനിമ പ്രദർശനം നടക്കും. District by Zomato എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം.

No comments