നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; മരിച്ചത് രണ്ട് യുവതികളും ഒരു യുവാവും, ഡ്രൈവർ പിടിയിൽ
എറണാകുളം: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മിനി കൂപ്പർ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവും ആണ് മരിച്ചത്. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2 മണിയോടെ ആയിരുന്നു അപകടം. സംഭവത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി. ഡ്രൈവർ സുഹൈൽ സജീവ് ആണ് പിടിയിൽ ആയത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. രാജഗിരിയിൽ ബികോം വിദ്യാർത്ഥിയാണ്. അപകടത്തിൽപ്പെട്ട മിനി കൂപ്പർ നെടുമ്പാശേരി സ്റ്റേഷനിലേക്ക് മാറ്റി.

No comments