Breaking News

നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലെ ദേശീയപാതാ വികസനം; എം.എല്‍ അശ്വിനി രാജീവ് ചന്ദ്രശേഖറിന് നിവേദനം നല്‍കി


ദേശീയ പാത വികസനവും നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലെ റോഡിന്റെ സുരക്ഷാ പ്രശ്‌നവും നീലേശ്വരം ബസ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ വീതിയും, നിലവിലെ റോഡിന്റെ സാങ്കേതിക പ്രശ്‌നവും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ദേശീയപാതാ അധികൃതരുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ റോഡ് വികസനത്തിന്റെ തുടര്‍പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബിജെപി കാസറഗോഡ് ജില്ലാ അധ്യക്ഷ എം.എല്‍ അശ്വിനി ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് നിവേദനം നല്‍കി. കേന്ദ്ര റോഡ്-ഹൈവേ വകുപ്പ് മന്ത്രാലയമായും ദേശീയപാതാ അധികൃതരുമായും ബന്ധപ്പെട്ട് ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ജീവനക്കാരായ മുകേഷ് മൂലപ്പള്ളി, നിതിന്‍ ബാബു എന്നിവരും കൂടെ ഉണ്ടായിരുന്നു.


No comments