Breaking News

ബളാൽ ഗ്രാമ പഞ്ചായത്തും പരപ്പ ബ്ലോക്ക് വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഫാൻഡ് ഹെൻഡ് ചെസ്റ്റ് എക്സ്റേ സൗജന്യ പരിശോധനാ ക്യാമ്പ് നടത്തി


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്തും പരപ്പ ബ്ലോക്ക് വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ ഫാൻഡ് ഹെൻഡ് ചെസ്റ്റ് എക്സ്റേ സൗജന്യ പരിശോധനാ ക്യാമ്പ് നടത്തി.

ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ലത ഉൽഘാടനം ചെയ്തു . പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പാറക്കോൽ രാജൻ അധ്യക്ഷനായി.ബളാൽ ഗ്രാമ പഞ്ചായത്ത് അംഗം ഷാജൻ പൈങ്ങോത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് തോമസ് ചെറിയാൻ ,മെഡിക്കൽ ഓഫിസർ ഡോ: ഷിനിൽ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടം ഷെറിൻ സ്വാഗതവും സീനിയർ ട്രീറ്റ്മെന്റ്സൂപ്പർവൈസർ ഷാജി ജോസഫ് നന്ദിയും പറഞ്ഞു

No comments