Breaking News

പെരിയ നവോദയ കലാ ഉത്സവ് 
സമാപിച്ചു



പെരിയ : പെരിയ നവോദയ വിദ്യാലയത്തിൽ നടന്ന കേരള ക്ലസ്റ്റർ നവോദയ വിദ്യാലയങ്ങൾ തമ്മിലുള്ള നൃത്ത, അഭിനയ കലാമത്സരങ്ങൾ സമാപിച്ചു. സമാപന സമ്മേളനം പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ സബിത ഉദ്ഘാടനംചെയ്തു. വ്യക്തിഗത നൃത്ത ഇനങ്ങളിൽ കൊല്ലം ജില്ലയും അഭിനയ മത്സരങ്ങളിൽ കോട്ടയം നവോദയയും ഗോത്ര നൃത്ത വിഭാഗത്തിൽ മലപ്പുറം നവോദയയും ക്ലാസിക്കൽ സംഘ നൃത്ത മത്സരങ്ങളിൽ തൃശൂർ നവോദയയും ചാമ്പ്യന്മാരായി. വിജയികൾ കോട്ടയം നവോദയയിൽ നടക്കുന്ന
ഹൈദരാബാദ് മേഖലാ കലാലോത്സവത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. സംഘ നൃത്തത്തിലും ഗോത്രനൃത്ത വിഭാഗത്തിലും രണ്ടാംസ്ഥാനം നേടിയ കാസർകോട് നവോദയ വിദ്യാലയം മികച്ച പ്രകടനം നടത്തി. സമാപന സമ്മേളനത്തിൽ നവോദയ വിദ്യാലയം പ്രിൻസിപ്പൽ ഡോ. കെ സജീവൻ, സുരേഷ് കുമാർ, കെ വി രതീഷ്, ഡോ. പ്രജീഷ് എന്നിവർ സംസാരിച്ചു.

No comments