Breaking News

തെങ്ങുണ്ട്‌, തേങ്ങയില്ല കുരങ്ങുശല്യത്തിൽ 
വലഞ്ഞ്‌ മലയോരത്തെ കർഷകർ

രാജപുരം : ആകെയുള്ള ജിവീത മാർഗമാണ് ഈ കാണുന്ന തെങ്ങുകൾ. അതിൽനിന്നും കിട്ടുന്ന വരുമാനത്തിലാണ് ചെലവ് നടന്നുപോകുന്നത്. കരിക്കും കുലകൾ പൂർണമായും കുരങ്ങുകൾ നശിപ്പിക്കുകയാണ്. കറിക്ക്


ഉപയോഗിക്കുന്നതിനു പോലും തേങ്ങ കിട്ടാത്ത സ്ഥിതിയാണ്. കോടോം-ബേളൂർ പഞ്ചായത്തിലെ ബാനം വലിയിടം, ഒറവംകര പ്രദേശങ്ങളിലെ കർഷകരുടെ വാക്കുകൾ. കുരങ്ങുകൂട്ടങ്ങളെത്തി കരിക്കുകൾ നശിപ്പിക്കുന്നത് നിത്യസംഭവമായി. ആദ്യകാലങ്ങളിൽ പത്തിൽ താഴെ മാത്രം കുരങ്ങുകളാണ് ഉണ്ടായത്. എന്നാൽ ഇപ്പോൾ നൂറിലധികം വരുന്ന കുരങ്ങുകളാണ് എത്തുന്നത്. ബാനത്തെ കെ എൻ ഭാസ്കരന്റെയും, കെ രാജു, എ ചന്ദ്രശേഖരൻ, കെ ഉണ്ണികൃഷ്ണൻ, കെ ബാബു, എ സുമതി, പി വി കൃഷ്ണൻ, കെ ലക്ഷ്മി, പി ചന്ദ്രൻ, പി കൃഷ്ണൻ എന്നിവരുടെ തെങ്ങിൽ ഒറ്റ തേങ്ങപോലും

കാണാനില്ലാത്ത സ്ഥിതിയാണ്. മൂപ്പെത്താത്ത തേങ്ങകളാണ് ഇവയുടെ പ്രധാന ഭക്ഷണം. തെങ്ങിൽനിന്നും കരിക്കുകൾ കുലയോടെയാണ് പറിച്ചെടുക്കുന്നത്. കുരങ്ങുശല്യം കുറക്കാൻ ഫലപ്രദമായ ഒരു നടപടിയും വനം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല. നഷ്ടപരിഹാരവും ലഭിക്കുന്നില്ല.

No comments