Breaking News

നീലേശ്വരം മയക്കുമരുന്ന് വേട്ട ; പ്രതികൾ ലക്ഷ്യമിട്ടത് കാസർകോട്ടെത്തിക്കാൻ


നീലേശ്വരം: നീലേശ്വരത്ത് വൻ മയക്കു മരുന്ന് വേട്ട. തീവണ്ടിയിൽ കടത്തിയ 671 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ. കാസർഗോഡ് മംഗൽപാടി സ്വദേശികളായ മുഹമ്മദ്‌ റുക്‌ഷാദ് , അബ്ദുൽ ഹമീദ് എന്നിവരെയാണ് പിടികൂടിയത്. നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങുമ്പോഴാണ് എംഡിഎംഎയുമായി പിടിയിലായത്.

അടുത്തിടെ എംഡിഎംഎയുമായി പിടിയിലായ ഒരാളിൽ നിന്ന് ലഭിച്ച വിവരമാണ് പ്രതികളുടെ അറസ്റ്റിലേക്കും വൻ മയക്കുമരുന്നു വേട്ടയിലേക്കും നയിച്ചത്. പഞ്ചാബിൽ നിന്ന് മംഗ്ളൂരുവിലേക്ക് കൊറിയറിൽ വൻ തോതിൽ മയക്കുമരുന്നു അയച്ചിട്ടുണ്ടെന്നായിരുന്നു പൊലീസിനു ലഭിച്ച വിവരം. മയക്കുമരുന്ന് മംഗ്ളൂരുവിലെ കൊറിയർ സ്ഥാപനത്തിലേക്ക് എത്തിയെന്ന് ഉറപ്പാക്കിയ ശേഷമാണ് വിവരം മംഗ്ളൂരു പൊലീസിനു കൈമാറിയത്. കൊറിയർ സ്ഥാപനത്തിൽ നിന്ന് മയക്ക് മരുന്ന് ഏറ്റു വാങ്ങിയ ശേഷം കാസർകോട്ടേക്ക് കടത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.കാറിലും ഓട്ടോയിലും കൊണ്ടു പോകുന്നതിനിടയിലാണ്മയക്കുമരുന്നുമായി മൂന്നു പേരും പിടിയിലായത്.

No comments