കുമ്പള, അനന്തപുരം ഇൻഡസ്ട്രിയൽ ഏരിയയിൽ ലോറിയുടെ മുകളിൽ നിന്നു വീണു തൊഴിലാളി മരിച്ചു
കാസർകോട്: കുമ്പള, അനന്തപുരം ഇൻഡസ്ട്രിയൽ ഏരിയയിൽ ലോറിയുടെ മുകളിൽ നിന്നു വീണു തൊഴിലാളി മരിച്ചു. 'യുണൈറ്റഡ് ബോർഡ്സ് ആന്റ് ചെംസ്' എന്ന സ്ഥാപനത്തിലെ ജോലിക്കാരനായ ആസാം, പഞ്ചിം സൽപ്പാറയിലെ ഹബീബുർ റഹ്മാൻ (51) ആണ് മരിച്ചത്. സംഭവത്തിൽ ഫാക്ടറി ഉടമ നിഷാദിന്റെ പേരിൽ കുമ്പള പൊലിസ് കേസെടുത്തു. ഇന്നലെ (വ്യാഴം) രാത്രി ഏഴരമണിയോടെയാണ് അപകടം ഉണ്ടായത്. ലോറിയിൽ പ്ലൈവുഡ് ലോഡ് ചെയ്ത് ടാർ പോളിൻ പൊതിഞ്ഞ് കയർ വലിച്ചു മുറുക്കുന്നതിനിടയിൽ കാൽ തെന്നി താഴേയ്ക്കു വീണാണ് അപകടം. സാരമായി പരിക്കേറ്റ ഹബീബുറിനെ ഉടൻ ആശുപത്രിയിലേയ്ക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ

No comments