Breaking News

കാണാതായ ചിറ്റാരിക്കാൽ സ്വദേശിയെ പയ്യന്നൂരിൽ മരിച്ചനിലയിൽ കണ്ടെത്തി


പയ്യന്നൂർ: ചിറ്റാരിക്കാലിൽ നിന്നും കാണാതായ യുവാവിനെ കണ്ടങ്കാളി റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി ചിറ്റാരിക്കാലിലെ ഐക്കര വീട്ടിൽ ഷൈജു തോമസ് (52) ആണ് മരിച്ചത്.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ചൊവ്വാഴ്ച മുതൽ ഷൈജുവിനെ കാണാതായതായി ബന്ധുക്കൾ പരാതിപ്പെട്ടതായി പൊലീസ് പറഞ്ഞു. ഭാര്യ: ഷൈനി. മക്കൾ: ആൽബിൻ, അനു.

No comments