Breaking News

പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം നേതൃത്വത്തിൽ പനത്തടി പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു


പാണത്തൂർ:പനത്തടി പഞ്ചായത്തിന്റെയും  പാണത്തൂർ കുടുംബരോഗൃ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പനത്തടി പഞ്ചായത്തിലെ വിവിധ ഹോട്ടലുകൾ കൂൾബാറുകൾ, ഇറച്ചി കടകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. നാല് കടകൾക്ക് പിഴ ചുമത്തി.സ്ഥാപനങ്ങളിലെ തൊഴിലാളികൾക് ഹെൽത്ത് കാർഡ്  എടുക്കാൻ സ് ഥാപന ഉടമകൾക്ക് കർശന നിർദ്ദേശം നൽകി.പരിശോധനക്ക്

ഹെൽത്ത് ഇൻസ്‌പെക്ടർ പി.കെ വിനയ്കുമാർ. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. രവീന്ദ്രൻ  ,  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനിതോമസ്,എൻ. നെൽസൺ,പി.കെ സുബൈദ,എം. ഷംസുദ്ധീൻ,ചന്ദ്രശേഖരൻ തുടങ്ങിയവർ നേതൃത്വം നല്കി.

No comments