ബളാൽ ടൗണിൻ്റെ ശാപമോക്ഷത്തിന് വഴിതെളിയുന്നു.. ടൗൺ വികസനം ലക്ഷ്യമിട്ട് വികസനസമിതി രൂപീകരിച്ചു
വെള്ളരിക്കുണ്ട് : ബളാൽ ടൗൺ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് വ്യാപാരികളെയും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലുള്ളവരെയും പൊതു പ്രവർത്തകരെയും ഉൾപ്പെടുത്തി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വികസന സമിതി രൂപീകരിച്ചു.
ബളാൽ ടൗൺ നേരിടുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനുവേണ്ടി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം വിളിച്ചുചേർത്ത യോഗത്തിലാണ് വികസന സമിതി രൂപീകരിച്ചത്. ടൗണിലെ നിലവിലുള്ള ഓടകൾ വൃത്തിയാക്കും. വികസന കമ്മറ്റി അംഗങ്ങൾ കൂടിയിരുന്ന് ടൗൺ വികസന പാക്കേജ് തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് കൈമാറും.
ബളാലിലേക്ക് എത്തി ചേരുന്ന റോഡുകൾ പുനരുദ്ധാരണം ചെയ്യുന്നതിന് അധികാരികളെ ബന്ധപ്പെടും .വികസന സമിതിയിലെ സ്ഥിരം ക്ഷണിതാക്കൾ ആയി 2,3,4,15 വാർഡുകളിലെ മെമ്പർ ഉണ്ടാകും.
വരുന്ന വർഷം ബളാൽ ടൗണിലേക്ക് വരുന്ന റോഡ് ന്റെ ഇരുവശങ്ങളിലുമായി ഓട നിർമ്മിച്ച്, മഴവെള്ളപ്പാച്ചിൽ ഓടയിലൂടെ ഒഴുക്കിക്കളയാൻ വേണ്ടിയുള്ള നടപടികൾ എടുക്കുവാനും യോഗം പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
കുടിവെള്ള പൈപ്പ് ഇട്ട് മഴയത്ത് മണ്ണ് ഒലിച്ചു പോയ സ്ഥലങ്ങളിൽ,
അതിന്റെ അടിയന്തര സാഹചര്യം കണക്കിലെടുത്ത്, ജലസേചന വകുപ്പ് മായും,അതിന്റെ കരാറുകാരെ യും ബന്ധപ്പെട്ടുകൊണ്ട്ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ബളാൽ കമ്മൂണിറ്റി ഹാൾ ആധുനിക രീതിയിൽ ഇരുനില കെട്ടിടത്തോടെ ഉടൻ നവീകരിക്കുമെന്നും ഇതിനായി വികസന സമിതി അംഗങ്ങളുടെ പരിപൂർണ്ണ സഹകരണം ഉണ്ടാകാണമെന്നും രാജു കട്ടക്കയം യോഗത്തിൽ അറിയിച്ചു.
വികസനസമിതി യോഗം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷതവഹിച്ചു..
പഞ്ചായത്ത് സ്ഥിരം സമിതി അംഗം പി. പത്മാവതി. പഞ്ചായത്ത് അംഗം സന്ധ്യ ശിവൻ. സി. ദാമോദരൻ,ഷാജൻ പൈങ്ങൊട്ട്,ജോസഫ് രാജു,ബഷീർ എൽ. കെ. ടിജോ കപ്പലുമാക്കൽ, ഹരീഷ് പി. നായർ, ജോസഫ് എബ്രഹാം, സാബു ഇടശേരി, ജോർജ് ജോസഫ് ആഴാത്ത്,പി. കെ. രാമചന്ദ്രൻ,വേണു ഗോപാൽ പി. എൻ എന്നിവർ പ്രസംഗിച്ചു
വികസന സമിതി അംഗങ്ങളായി സി ദാമോദരൻ പ്രസിഡന്റ്, ടിജോ കപ്പലുമാക്കൽ സെക്രട്ടറി, ബഷീർ. എൽ. കെ. ട്രെഷറർതുടങ്ങി 15അംഗ കമ്മറ്റിയാണ് നിലവിൽ വന്നത്
No comments