Breaking News

പരപ്പ സ്വദേശിയായ യുവാവിനെ തലക്കടിച്ചു വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി റിമാൻഡിൽ


പരപ്പ : യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ. പൊലീസ് ഹാജരാക്കിയ പ്രതിയെ ഹോസ്ദുർഗ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.പരപ്പയിലെ ഓട്ടോ ഡ്രൈവർ നിതിൻ ജോയി 32 ആണ് റിമാൻഡിലായത്.

പരപ്പയിൽ സംസ്ഥാന സബ് ജൂനിയർ വോളിബോൾ മത്സരം നടക്കുന്ന ഗ്രൗണ്ടിന് അടുത്ത്

പരപ്പ ക്ലായിക്കോട് സ്വദേശി ഷറഫുദ്ദീൻ എന്ന സർപ്പു 46 കുത്തി കൊലപെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. പച്ചക്കറി വ്യാപാരിയായ ശറഫുദ്ദീൻ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ ചികിൽസയിലാണ്. ജാക്കി ലിവർ കൊണ്ട് അടിച്ചു വീഴ്ത്തി കരിങ്കല്ല് കൊണ്ട് തലക്ക് കുത്തുകയായിരുന്നു.

തലക്ക് 'മുപ്പതോളം തുന്നിക്കെട്ടുകൾ ഉണ്ട്. ഫുട്ബോൾ മൽസരം നടന്ന ഗ്രൗണ്ടിൽ കാറിന് മുന്നിൽ നിർത്തിയിട്ട ഇരുചക്ര വാഹനം മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ പ്രതി കുത്തുകയായിരുന്നുവെന്നാണ് പരാതി.

No comments