Breaking News

വെള്ളരിക്കുണ്ടിൽ ചെമ്പൻകുന്നിൽ വീട്ടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി


വെള്ളരിക്കുണ്ട്  : വീട്ടിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചക്ക് 12 മണിയോടെ നാട്ടുകാരാണ് മുതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. വെള്ളരിക്കുണ്ട് ചെമ്പൻ കുന്നിലെ സുകുമാരൻ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടാകുമെന്നാണ് കരുതുന്നത്. വീടിൻറെ മുറിയിലെ സീലിങ്ങിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു. സംസാര-കേൾവി വൈകല്യമുണ്ടായിരുന്നു.

രണ്ട് വർഷത്തോളമായി തനിച്ച് താമസിക്കുകയായിരുന്നു. എല്ലാ ദിവസവും ജോലിക്ക് പോയിരുന്ന സുകുമാരൻ പതിവായി സമീപത്തെ കടയിൽ നിന്നും വെള്ളം വാങ്ങാറുണ്ടായിരുന്നു. വെള്ളം വാങ്ങാൻ സുകുമാരൻ വരാതായതോടെ വ്യാപാരി, സുഹൃത്തായ വെള്ളരിക്കുണ്ടിലെ അശ്വിനി മെഡിക്കൽ ഷോപ്പ് ഉടമ പി. വി. ഷാജിയെ വിവരം അറിയിച്ചു. ഇദേഹം വന്ന് വീട്ടിൽ നോക്കിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് വെള്ളരിക്കുണ്ട് പൊലീസിൽ വിവരം അറിയിച്ചു. രണ്ട് മക്കൾ ഉണ്ട്.

No comments